Friday, September 3, 2010

♥ Yennittum ♥


തോ ശാഖകളില്‍നിന്നൊഴുകി ചേര്‍ന്ന
നമ്മുടെ അനുരാഗവഞ്ചികള്‍ കാലാന്തരങ്ങള്‍
പിന്നിട്ടൊഴുകുമ്പോള്‍ സഖീ...ഇനിയൊരു
ശാഖപിരിയുന്ന ജീവിതദശാസന്ധിയില്‍
നാം അന്യരായി തീരുവതിലുള്ള ആത്മനൊമ്പരം
പേറുമ്പോള്‍ കരയരുത്....നാളെ ഒത്തുചേരുന്ന
അഴിമുഖങ്ങളില്‍ പ്രത്യാശയുടെ താമരപ്പൂവുമായി
ഞാന്‍ കാത്തിരിയ്ക്കാം ....അലയടിയ്ക്കുന്ന
ഓളങ്ങള്‍ക്കപ്പുറത്ത് കണ്ണെറിയുമ്പോള്‍ നിന്റെ
സാമീപ്യമന്യമായാലും തളരാതെ ഋതുക്കളെണ്ണി
പ്രതീക്ഷയുടെ തുരുത്തില്‍ വഞ്ചിയടുപ്പിച്ചു
ജരാനരകള്‍ പുണരുവോളം കാത്തിരിയ്ക്കാം .....

ഒരിയ്ക്കല്‍ വാടിയ ഓര്‍മ്മകളുമായി പടിഞ്ഞാറന്‍കാറ്റിന്റെ
ഗതി നിന്നെ നീയറിയാതെ തുരുത്തിലെത്തിയ്ക്കും ...
അവിടെ ഓരോ മണല്‍ത്തരിയും പുല്‍നാമ്പുകളും
നിന്നോട് പറയും ...ഒരുവന്‍ ദിനരാത്രങ്ങള്‍
അറിയാതെ കടലില്‍ കണ്ണുംനട്ട് ആരെയോ
ധ്യാനിച്ച്‌ നിന്നിരുന്നെന്ന് .....

No comments:

Linux File System