Saturday, September 4, 2010

ഋതു ഭേദങ്ങള്‍



ഋതു ഭേദങ്ങള്‍
സമയം തെറ്റി ഓടൂന്ന കാലത്തിന്‍ വഴിയിലൂടെ ..
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....

ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!!

എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'

ആത്മാവ് നഷ്ടപ്പെട്ടവന്‍ .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്ത്ഥ്യ വും എന്നും വേറിട്ടു നില്ക്കു ന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന്‍ ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാതെ......മനസ്സിന്റെ വാതില്‍ ഇന്നും അടഞ്ഞു കിടക്കുന്നു.....പക്ഷെ ഉള്ളില്‍ എവിടെയൊ ഒരു നിഴല്‍ പൊലെ ഒരു നേര്ത്ത പിടച്ചിലായ്........

നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും വെള്ളിമേഘങ്ങളുടെ പ്രകാശവും രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്. ഓരോ സുഹൃത്തിന്റെ വിടവാങ്ങലും ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും, കാറ്റിന്റെ ചിറകടിയൊച്ചയില്‍..അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്. സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും.. സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ.. ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും


1 comment:

എസ്.കെ (ശ്രീ) said...

[[[ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!]]]എന്തിനാ മാഷേ കോപ്പിയടിച്ചെഴുതുന്നേ?...കഷ്ടം

Windows PowerToys: Power Up Your Workflow with Free Utilities

    Windows PowerToys: Power Up Your Workflow with Free Utilities   Windows PowerToys is a set of utilities and tools designed to enhance t...